കൊടൈക്കനാലിലേക്ക് ടൂർപോകുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം

May 24, 2019

കേരളത്തിൽ നിന്ന് കൊടൈക്കനാലിൽ എത്തുന്ന പല വിനോദയാത്രാ സംഘങ്ങളും വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ പറ്റാതെ വിഷമിച്ചിട്ടുണ്ട്.

പ്രത്യേകിച്ചും ഞായറാഴ്ച ദിവസങ്ങളിൽ.
ഇപ്പോൾ അതിനൊരു പരിഹാരം.

എല്ലാ ഞായറാഴ്ചയും രാവിലെ 7.30-ന് സീറോ മലബാർ ആരാധനക്രമത്തിൽ കൊടൈക്കനാൽ ലെയിക്കിന് സമീപം ഹിൽടോപ്പ് ഹോട്ടലിനടുത്തുള്ള മൗണ്ട് സീയോൻ പള്ളിയിലാണ് ദിവ്യബലിയർപ്പണം.

രാമനാഥപുരം സീറോ മലബാർ രൂപതയുടെ സെന്‍റ് അൽഫോൻസ മിഷനാണ് നേതൃത്യം നൽകുന്നത്.
ചെറിയൊരു പാർക്കും സമീപത്തുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്;
9843289123,