റിമോട്ട് കാര്‍

September 4, 2019

എന്റെ ജേഷ്ഠന്റെ മൂത്ത മകന് കാർ ഒത്തിരി ഇഷ്ടാ..

അവൻ ഓൾറെഡി എന്നോട് പറഞ്ഞു വച്ചിരിക്കുവാ.. ഞാൻ ചെല്ലുമ്പോ ലവന് കാർ കൊടുക്കണംന്ന്..

വെറും കാർ പോര.. റിമോട്ട് ഉള്ള കാർ തന്നെ വേണം ത്രേ..

അതും വൈറ്റ് കാർ..

റിമോട്ടുള്ള കാർ കൊണ്ട് കളിക്കാൻ ആഗ്രഹിച്ച കുട്ടിക്കാലം എനിക്കുണ്ടായിരുന്നു..

അല്ല.. ആർക്കാ ഇണ്ടാവാത്തേ??

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ അപ്പൻ വാങ്ങി തന്നാർന്നു..

പക്ഷെ ഇണ്ടല്ലോ.. അമ്മ അത് എടുത്ത് അലമാരയിൽ ഒളിപ്പിച്ചു..

പരീക്ഷ കഴിഞ്ഞുള്ള വല്യവധിക്കേ തരൂ..

അങ്ങനെ വല്യവധി എത്തി എനിക്ക് കാർ കിട്ടിയപ്പോൾ എന്നാ പറ്റി?? ബാറ്ററിയിൽ ചാർജ് ഇല്ലാതായി.

പുതിയ ബാറ്ററി ആരും വാങ്ങി തരാഞ്ഞ കൊണ്ട് പിന്നെ ഞാൻ outdoor ഗെയിംസ് കൊണ്ടങ്ങ് തൃപ്തിപ്പെട്ടു..

അപ്പൊ പറഞ്ഞ് വന്നത്, ഈ റിമോട്ട് കൺട്രോൾഡ് കാർ തനിയെ തള്ളി ഓടിക്കേണ്ട കാര്യമില്ല.

ദൂരെ മാറി ഇരുന്ന് റിമോട്ട് ഓൺ ആക്കി പ്രവർത്തിപ്പിക്കാം, റിമൊട്ടിൽ ചാർജ് ഇള്ള ബാറ്ററി ഇണ്ടാവണം ന്ന് മാത്രം…

ഇത് പോലെ തന്നെ വിശ്വാസ ജീവിതത്തിലും വിടുതൽ നേടാൻ ആയി എല്ലാരും കാൺകെ ഈശോ പക്കൽ പോയി തൊടണം എന്നൊന്നുമില്ല..

സുവിശേഷത്തിലെ രക്തസ്രാവക്കാരിയെ പോലെ ആരും കാണാതെ അവന്റെ വസ്ത്ര വിളുമ്പിൽ തൊട്ടാലും മതി..

അല്ലേൽ സക്കേവൂസിനെ പോലെ ദൂരെ മാറി ഇരുന്ന് അവനെ അനുഗമിക്കാൻ ശ്രമിച്ചാലും മതി.

അവൻ നമ്മുടെ ഹൃദയത്തിലേക്കാ നോക്കുക..

ബാറ്ററിയിൽ ചാർജ് ഉള്ളത് പോലെ ഹൃദയത്തിൽ വിശ്വാസമാകുന്ന ചാർജ് ഇണ്ടേൽ ഈശോയെ ദൂരെ നിന്ന് പോലും സ്പർശിക്കുവാനും നിയന്ത്രിക്കാനും പറ്റും..

ഈശോ ഉറപ്പായും പറയും നമ്മോട്, ” നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിയ്ക്കുന്നു..

പ്രാർത്ഥിക്കാമൊന്നായി, “കർത്താവേ ഞങ്ങടെ വിശ്വാസം വർധിപ്പിക്കണേ”

അങ്ങയുടെ രാജ്യം വരണമേ
03/09/2019, കൈത്താക്കാലം ആറാം ചൊവ്വ, ഇന്നത്തെ വായന
മത്തായി 9: 18 – 26

✍ Fr. Jerin Joseph

 

https://www.facebook.com/myfaithbook/?__tn__=kCH-R&eid=ARDBum6nLz_j2xbDmWZ6gHM1Q-S3Nr4AJNpngovNJfjooxm0eAKBW0C5FzJgbRlNRdTQK2gW0YObfg0T&hc_ref=ARRtYK8f9SCQO7sxb7rglf6SsU6E-zleyPMMi61ui-DyCPB_aVsdjMBXy4E0MBOCl3E&fref=nf