ഇന്നത്തെ കാലത്ത്  വെന്തിങ്ങ ധരിക്കുന്നവരുണ്ടോ?

September 4, 2019

 

കേരളകത്തോലിക്കരുടെ ഇടയില്‍
ഉത്തരീയത്തിന്റെ പണ്ടുമുതലേ ഉള്ള പേര് ‘വെന്തിങ്ങ’ എന്നാണ്.

വെഞ്ചരിച്ചത് എന്നര്‍ത്ഥം വരുന്ന ‘വെന്തിഞ്ഞോ’ എന്ന പോര്‍ച്ചുഗീസ് വാക്കില്‍നിന്നാണ് വെന്തിങ്ങ എന്ന പേര് ലഭിക്കുന്നത്.

പോര്‍ച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ഉത്തരീയം കേരളസഭയ്ക്ക് സമ്മാനിച്ചത്.

അക്കാലത്ത് കേരളസഭയിലെ വൈദികര്‍ മാത്രമാണ് ഉത്തരീയം ധരിച്ചിരുന്നത്.

ഉത്തരീയത്തിന് പോര്‍ച്ചുഗീസുകാരുമായുള്ള ബന്ധത്തിന്റെ അനിഷേധ്യമായ തെളിവായി വെന്തിങ്ങ എന്ന പേര് നിലകൊള്ളുന്നു.

1653-ലെ കൂനന്‍ കുരിശ് സത്യത്തിനുമുമ്പ് തിരുവിതാംകൂറിലെ ആര്‍ച്ച് ഡീക്കന്‍ തോമാ മാര്‍പാപ്പയക്ക് എഴുതിയ ഒരു കത്ത് വത്തിക്കാനിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

പ്രസ്തുത കത്തില്‍ ആര്‍ച്ച് ഡീക്കന്‍ സൂചിപ്പിക്കുന്നത് കര്‍മലീത്താ സന്യാസിനിമാരെപ്പോലെ കേരളത്തിലെ കത്തോലിക്കരും വലിയ മരിയഭക്തരാണെന്നും താനും തന്റെ കൂട്ടത്തിലുള്ള സഹവൈദികരും കര്‍മലോത്തരീയം ധരിക്കുന്നവരാണ് എന്നാണ്.

കേരളത്തിലെ കത്തോലിക്കാ അല്മായരുടെ ഇടയില്‍ ഉത്തരീയം പ്രചരിപ്പിച്ചത് സ്‌പെയിന്‍കാരായ കര്‍മലീത്ത വൈദികരാണ് (ഒ.സി.ഡി).

അക്കാലത്തുള്ള ഒരു വൈദികന്റെ യാത്രാവിവരത്തിലുള്ളത്, ഈ വൈദികന്‍ കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോള്‍ പുരുഷന്മാര്‍ അവരുടെ കുടുമകളില്‍ ഉത്തരീയം കെട്ടിയിരുന്നു. പള്ളിയില്‍ വരുമ്പോള്‍ അവര്‍ അതഴിച്ച് കൈയില്‍ പിടിക്കുമായിരുന്നുവെന്നാണ്.
സ്ത്രീകള്‍ ആഭരണങ്ങള്‍ക്കൊപ്പം കഴുത്തിലാണ് ഉത്തരീയം അണിഞ്ഞിരുന്നത്.
ഉത്തരീയത്തിന്റെ തട്ട് കൈയില്‍ പിടിച്ചുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്.

2-11-1908-ല്‍ മോണ്‍സിഞ്ഞോര്‍ സലേസ്തി എഴുതിയ കത്തിലുള്ളത് 1890-ല്‍ അദ്ദേഹം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലാ കത്തോലിക്കരും പാഷാണ്ഡികളില്‍നിന്ന് തങ്ങളെ തിരിച്ചറിയാനുള്ള ഒരടയാളമായി ഉത്തരീയം ധരിച്ചിരുന്നതായി കണ്ടത് അദ്ദേഹത്തെ വളരെയേറെ സന്തോഷിപ്പിച്ചു എന്നാണ്.

ഇന്ന് ജീവിച്ചിരിക്കുന്ന അറുപത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരുടെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും ധരിച്ചിരുന്നത് ഉത്തരീയമായിരുന്നു എന്നതിന് അവര്‍ സാക്ഷികളാണ്.

ശാലോം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ടെലിസീരിയലുകളായ വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ ചാവറ കുര്യാക്കോസ്, വിശുദ്ധ എവുപ്രാസ്യാമ്മ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ എന്നിവയിലെ കഥാപാത്രങ്ങളുടെയെല്ലാം കഴുത്തില്‍ ഉണ്ടായിരുന്നത് സാമാന്യം വലുപ്പമുള്ള, പടം ഇല്ലാത്ത തട്ടുകളോടുകൂടിയ ഉത്തരീയമായിരുന്നു.

ആ വിശുദ്ധര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ സത്യസന്ധമായി ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

അക്കാലത്ത് പ്രാര്‍ത്ഥനാമാലയായ കൊന്ത കഴുത്തില്‍ അണിയുന്ന ശീലം ഉണ്ടായിരുന്നില്ല.

കൊന്ത നമസ്‌കാരത്തിനുശേഷം കൊന്ത ഭദ്രമായ ഒരു സ്ഥലത്ത് ആണിമേല്‍ തൂക്കിയിടും.

ഒക്‌ടോബര്‍ മാസത്തെ ദോഷപ്പൊറുതിക്ക് (കൊന്തനമസ്‌കാരത്തിന്) പള്ളിയില്‍ പോകുമ്പോള്‍ പുരുഷന്മാര്‍ കൊന്ത ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിക്കും.

സ്ത്രീകള്‍ ഒരു തൂവാലയില്‍ പൊതിഞ്ഞ് കൈയില്‍ പിടിക്കും.

കൊന്ത മാതാവിന്റെ ആഭരണമായി കഴുത്തിലും കൊന്തമോതിരം മാതാവിന്റെ ആയുധമായി ഇടത്തെ കൈയിലെ മോതിരവിരലിലും അണിയുന്ന ശീലം 1976-നുശേഷം മാത്രം ആരംഭിക്കുകയും വളരെ ചുരുങ്ങിയ കാലംകൊണ്ട് ഉത്തരീയത്തിന്റെ സ്ഥാനം അപഹരിക്കുകയും ചെയ്തു.

ഉത്തരീയ പാരമ്പര്യം കേരളത്തിലെ കത്തോലിക്കരുടെ ഇടയില്‍
ഉത്തരീയത്തിന്റെ പണ്ടുമുതലേ ഉള്ള പേര് ‘വെന്തിങ്ങ’ എന്നാണ്. വെഞ്ചരിച്ചത് എന്നര്‍ത്ഥം വരുന്ന ‘വെന്തിഞ്ഞോ’ എന്ന പോര്‍ച്ചുഗീസ് വാക്കില്‍നിന്നാണ് വെന്തിങ്ങ എന്ന പേര് ഉത്തരീയത്തിന് ലഭിച്ചത്. പോര്‍ച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ഉത്തരീയം കേരളസഭയ്ക്ക് സമ്മാനിച്ചത്. അക്കാലത്ത് കേരളസഭയിലെ വൈദികര്‍ മാത്രമാണ് ഉത്തരീയം ധരിച്ചിരുന്നത്. ഉത്തരീയത്തിന് പോര്‍ച്ചുഗീസുകാരുമായുള്ള ബന്ധത്തിന്റെ അനിഷേധ്യമായ തെളിവായി വെന്തിങ്ങ എന്ന പേര് നിലകൊള്ളുന്നു. 1653-ലെ കൂനന്‍ കുരിശ് സത്യത്തിനുമുമ്പ് തിരുവിതാംകൂറിലെ ആര്‍ച്ച് ഡീക്കന്‍ തോമാ മാര്‍പാപ്പയക്ക് എഴുതിയ ഒരു കത്ത് വത്തിക്കാനിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസ്തുത കത്തില്‍ ആര്‍ച്ച് ഡീക്കന്‍ സൂചിപ്പിക്കുന്നത് കര്‍മലീത്താ സന്യാസിനിമാരെപ്പോലെ കേരളത്തിലെ കത്തോലിക്കരും വലിയ മരിയഭക്തരാണെന്നും താനും തന്റെ കൂട്ടത്തിലുള്ള സഹവൈദികരും കര്‍മലോത്തരീയം ധരിക്കുന്നവരാണ് എന്നാണ്. കേരളത്തിലെ കത്തോലിക്കാ അല്മായരുടെ ഇടയില്‍ ഉത്തരീയം പ്രചരിപ്പിച്ചത് സ്‌പെയിന്‍കാരായ കര്‍മലീത്ത വൈദികരാണ് (ഒ.സി.ഡി). അക്കാലത്തുള്ള ഒരു വൈദികന്റെ യാത്രാവിവരത്തിലുള്ളത്, ഈ വൈദികന്‍ കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോള്‍ പുരുഷന്മാര്‍ അവരുടെ കുടുമകളില്‍ ഉത്തരീയം കെട്ടിയിരുന്നു. പള്ളിയില്‍ വരുമ്പോള്‍ അവര്‍ അതഴിച്ച് കൈയില്‍ പിടിക്കുമായിരുന്നു. സ്ത്രീകള്‍ ആഭരണങ്ങള്‍ക്കൊപ്പം കഴുത്തിലാണ് ഉത്തരീയം അണിഞ്ഞിരുന്നത്. ഉത്തരീയത്തിന്റെ തട്ട് കൈയില്‍ പിടിച്ചുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്.
2-11-1908-ല്‍ മോണ്‍സിഞ്ഞോര്‍ സലേസ്തി എഴുതിയ കത്തിലുള്ളത് 1890-ല്‍ അദ്ദേഹം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലാ കത്തോലിക്കരും പാഷാണ്ടികളില്‍നിന്ന് തങ്ങളെ തിരിച്ചറിയാനുള്ള ഒരടയാളമായി ഉത്തരീയം ധരിച്ചിരുന്നതായി കണ്ടത് അദ്ദേഹത്തെ വളരെയേറെ സന്തോഷിപ്പിച്ചു എന്നാണ്. ഇന്ന് ജീവിച്ചിരിക്കുന്ന അറുപത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരുടെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും ധരിച്ചിരുന്നത് ഉത്തരീയമായിരുന്നു എന്നതിന് അവര്‍ സാക്ഷികളാണ്. ശാലോം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ടെലിസീരിയലുകളായ വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ ചാവറ കുര്യാക്കോസ്, വിശുദ്ധ എവുപ്രാസ്യാമ്മ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ എന്നിവയിലെ കഥാപാത്രങ്ങളുടെയെല്ലാം കഴുത്തില്‍ ഉണ്ടായിരുന്നത് സാമാന്യം വലുപ്പമുള്ള, പടം ഇല്ലാത്ത തട്ടുകളോടുകൂടിയ ഉത്തരീയമായിരുന്നു. ആ വിശുദ്ധര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ സത്യസന്ധമായി ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

അക്കാലത്ത് പ്രാര്‍ത്ഥനാമാലയായ കൊന്ത കഴുത്തില്‍ അണിയുന്ന ശീലം ഉണ്ടായിരുന്നില്ല. കൊന്ത നമസ്‌കാരത്തിനുശേഷം കൊന്ത ഭദ്രമായ ഒരു സ്ഥലത്ത് ആണിമേല്‍ തൂക്കിയിടും. ഒക്‌ടോബര്‍ മാസത്തെ ദോഷപ്പൊറുതിക്ക് (കൊന്തനമസ്‌കാരത്തിന്) പള്ളിയില്‍ പോകുമ്പോള്‍ പുരുഷന്മാര്‍ കൊന്ത ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിക്കും. സ്ത്രീകള്‍ ഒരു തൂവാലയില്‍ പൊതിഞ്ഞ് കൈയില്‍ പിടിക്കും. കൊന്ത മാതാവിന്റെ ആഭരണമായി കഴുത്തിലും കൊന്തമോതിരം മാതാവിന്റെ ആയുധമായി ഇടത്തെ കൈയിലെ മോതിരവിരലിലും അണിയുന്ന ശീലം 1976-നുശേഷം മാത്രം ആരംഭിക്കുകയും വളരെ ചുരുങ്ങിയ കാലംകൊണ്ട് ഉത്തരീയത്തിന്റെ സ്ഥാനം അപഹരിക്കുകയും ചെയ്തു.

വിശുദ്ധരും ഉത്തരീയ ഭക്തിയും
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ, കുരിശിന്റെ വിശുദ്ധ ജോണ്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, വിശുദ്ധ ബര്‍ണാദ്, വിശുദ്ധ ഡോണ്‍ബോസ്‌കോ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ആന്‍സെലം, വിശുദ്ധ കൊളമ്പിയര്‍ തുടങ്ങിയവര്‍ ഉത്തരീയ ഭക്തരായിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞത് മറ്റുള്ളവര്‍ സ്ഥാനമുദ്ര അണിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യര്‍ക്ക് സന്തോഷം ഉണ്ടാകുന്നതുപോലെ, മാതാവ് തന്റെ സ്വര്‍ഗീയ സമ്മാനമായി തന്ന ഉത്തരീയം ധരിച്ച മനുഷ്യരെ കാണുന്നത് മാതാവിനെ സന്തോഷിപ്പിക്കും എന്നാണ്. വിശുദ്ധ ബര്‍നാര്‍ദ് പറഞ്ഞത്, മാതാവ് സ്വര്‍ഗത്തില്‍നിന്ന് സമ്മാനമായി നല്‍കിയ ഉത്തരീയം ഭക്തിപൂര്‍വം ധരിക്കുന്നവരുടെ ആത്മാക്കള്‍ നശിച്ചുപോകാന്‍ മാതാവ് അനുവദിക്കില്ല എന്നും അവരെ തന്റെ പ്രിയമക്കളായി സംരക്ഷിക്കുമെന്നുമാണ്. വിശുദ്ധ കൊളമ്പിയര്‍ പറഞ്ഞത്, ഉത്തരീയം ധരിച്ച് സുകൃതജീവിതം നയിക്കുന്ന മരിയഭക്തര്‍ക്ക് ഉത്തരീയം നിത്യരക്ഷയുടെ അടയാളമാണെന്നാണ്. ഇത്രയധികം ആധികാരികമായ അത്ഭുതങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയ മറ്റൊരു മരിയഭക്തിയും ലോകത്തിലില്ല. വിശുദ്ധ ആന്‍സെലം ഉത്തരീയ ധാരികളായ മരിയഭക്തരോട് പറഞ്ഞത് നിങ്ങളുടെ ആത്മാക്കള്‍ നശിച്ചുപോകില്ല എന്നതിനാല്‍ സന്തോഷിച്ച് ആഹ്ലാദിക്കുവിന്‍ മരിയഭക്തരേ എന്നാണ്. കുരിശിന്റെ വിശുദ്ധ ജോണ്‍ മരണാസന്നനായ അവസരത്തില്‍ പറയുമായിരുന്നു, എനിക്കൊരു ശനിയാഴ്ച മരിക്കണം. കാരണം അന്ന് തന്നെ മാതാവ് എന്നെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന്. വലിയ ഉത്തരീയ ഭക്തരായിരുന്ന വിശുദ്ധ അല്‍ഫോന്‍ ലിഗോരി, വിശുദ്ധ ഡോണ്‍ബോസ്‌കോ എന്നിവരുടെ കബറിടങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം തുറന്നപ്പോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ വസ്തുത, അവരുടെ വിശുദ്ധ ശരീരങ്ങളും ധരിച്ചിരുന്ന തിരുവസ്ത്രങ്ങളും പൊടിയായി മാറിയിരുന്നുവെങ്കിലും അവര്‍ ധരിച്ചിരുന്ന ഉത്തരീയങ്ങള്‍ യാതൊരു കേടും സംഭവിക്കാതെ കാണപ്പെട്ടു എന്നതാണ്. ഇന്നും അവ സൂക്ഷിക്കപ്പെടുകയും പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്തുവരുന്നു.
ഉത്തരീയ ഭക്തിക്ക് സഭയുടെ അംഗീകാരം
ഉത്തരീയ ഭക്തിയെ തിരുസഭ എല്ലാക്കാലത്തും പ്രോത്സാഹിപ്പിക്കുക മാത്രമല്ല പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 16 മാര്‍പാപ്പമാര്‍ ഉത്തരീയഭക്തിയെ പ്രകീര്‍ത്തിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തുകൊണ്ട് ഇരുപത് തിരുവെഴുത്തുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ ജോണ്‍ 22, നിക്കോളസ് 5, ലെയൊ 11, ബനഡിക്ട് 15, വിശുദ്ധ പീയൂസ് 10, പീയൂസ് 12, വിശുദ്ധ പോള്‍ 6, വിശുദ്ധ ജോണ്‍ പോള്‍ 2 എന്നിവരാണ്. ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ പറഞ്ഞത്, നമുക്ക് ഒരു പൊതുഭാഷ ആവശ്യമായിരിക്കുന്നതുപോലെതന്നെ ഒരു പൊതു ആയുധവും ആവശ്യമായിരിക്കുന്നു. ആ പൊതുഭാഷ സുവിശേഷ വാക്യങ്ങളും ആയുധം മരണാനന്തരവും നമ്മെ സംരക്ഷിക്കാന്‍ ശക്തിയുള്ള കര്‍മലോത്തരീയവും ആയിരിക്കട്ടെ എന്നാണ്. വിശുദ്ധ പത്താം പീയൂസ് പാപ്പ പറഞ്ഞു: ഞാന്‍ ഉത്തരീയം ധരിക്കുന്നുണ്ട്, ഒരിക്കലും നിങ്ങള്‍ അതുപേക്ഷിക്കരുത്. മാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കിയതിന്റെ എഴുന്നൂറാം വാര്‍ഷികാഘോഷവേളയില്‍ 1951 ജൂലൈ 16-ന് തന്റെ മുമ്പില്‍ തടിച്ചുകൂടിയ ജനാവലിയോട് പന്ത്രണ്ടാം പീയൂസ് പാപ്പ പറഞ്ഞത് എല്ലാവരും മാതാവിന്റെ വിമലഹൃദയത്തിന് സ്വയം പ്രതിഷ്ഠിക്കണമെന്നും എല്ലാ കത്തോലിക്കരും ഉത്തരീയം ധരിക്കണമെന്നുമാണ്.

(ഡോ. കെ.ജെ. മാത്യു എഴുതിയ ഉത്തരീയം (വെന്തിങ്ങ) എപ്പോഴും ധരിക്കേണ്ട ആയുധം എന്ന പുസ്തകത്തില്‍നിന്ന്.)

✍ ജെയ്‌മോന്‍ കുമരകം

 

https://www.facebook.com/jaimonkk.news/posts/498267207663961?__tn__=K-R