ഇശോ ആവശ്യപ്പെടുന്ന കൺസിസ്റ്റൻസി

September 10, 2019
അന്നും ഇന്നും ക്രിക്കറ്റ് കളിയോട് 🏏എനിക്ക് ഒരു പ്രത്യേക താത്പര്യം ഇണ്ട്..😊

ഈ കളിക്കാരെ ഒക്കെ സമ്മതിക്കണം.. ട്ടാ..

അതായതേ… 👉നന്നായി കളിക്കാൻ അറിഞ്ഞാൽ മാത്രം പോര..

കളിക്കളത്ത് എപ്പോ ഇറങ്ങിയാലും നല്ല കളി പുറത്തെടുക്കണം, ഇല്ലേൽ എല്ലാ ഇമേജും പോകും.

ഉദാഹരണത്തിന് നമ്മടെ കൂൾ MSD (ധോണി).

ഇന്ത്യ കണ്ട ഏറ്റം മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ..

എത്ര കളിയാണ് അദ്ദേഹം ഫിനിഷ് ചെയ്ത് ജയിപ്പിച്ചിരിക്കുന്നത്..

എന്നാലും ഒരു കളി മോശായി കളിച്ചാൽ മതി..
അവിടെ തീരും എല്ലാം..

പണ്ട് നന്നായി കളിച്ച കാര്യം ആരും ഓർക്കില്ല.

നാളെ നന്നായി കളിച്ചോലാം എന്ന് പറഞ്ഞിട്ടും കാര്യയില്ല..

👉”ഇന്ന്” നന്നായി കളിക്കണം..

എന്ന് വച്ചാ എന്നും നന്നായി കളിക്കണം ന്നർത്ഥം…

ഇല്ലേൽ എപ്പോ ടീമിൽ നിന്നും പുറത്തായി ന്ന് ചോയിച്ചാൽ പോരേ?

അനുദിനം കുരിശെടുത്ത് തന്നെ അനുഗമിക്കാൻ സുവിശേഷത്തിൽ ഈശോ പറേമ്പോ,

അവിടുന്ന് ആവശ്യപ്പെടുന്നതും ഈ കൺസിസ്റ്റൻസിയാ..

ഇന്നലെ സഹിച്ചു എന്നത് കൊണ്ട് മാത്രം കാര്യയില്ല..

ഇന്നത്തെ സഹനങ്ങളോട് എനിക്ക് ആമ്മേൻ പറയാൻ ആവുന്നുണ്ടോ??

അനുദിനം വി. കുർബാന സ്വീകരിക്കുന്നവന് ഇത് പ്രയാസമാകില്ല..

ഈശോയ്ക്ക് വേണ്ടി അനുദിനം പ്രയാസങ്ങൾ ഏറ്റെടുക്കാം.

ഈശോ ടീമിൽ അവസാനം വരെ കളിക്കുന്നവരാകാം.

നന്മ കൺസിസ്റ്റെന്‍റ് ആയി ഇണ്ടാകട്ടെ , അമ്മേൻ