22 നവകുസുമങ്ങള്‍

February 15, 2020

നാലര വർഷം മുമ്പ് കോഴിക്കോട് ജില്ലയിലെ പടത്തു കടവ് ഇടവകയിൽ റീജൻസിക്ക് വന്നത് 22 കപ്പൂച്ചിൻ ബ്രദേഴ്സ്.

ഇവർ ഒരു നാടിന്‍റെ മുഖഛായ തന്നെ മാറ്റിയെഴുതി. കിളയ്ക്കാനും വഴി വെട്ടാനും ചാണകംകോരാനും അവർ നാട്ടുകാരോടൊപ്പം നിന്നു. പ്രഭാതത്തിലെ ദിവ്യബലികൾ ഏറെ ഹൃദ്യമായി… അങ്ങനെ അവർ നാട്ടിലെങ്ങും സ്നേഹത്തിന്‍റെ സദ്വാർത്ത പകർന്നു.

ഇവരിൽ പലരും ഉയർന്ന ബിരുദധാരികളും മികച്ച തസ്തികകളിൽ ജോലി ചെയ്തവരും ആയിരുന്നു. എന്നാൽ കർത്താവിനായി അവർ എല്ലാം ഉപേക്ഷിച്ചു.

അവരിൽ 19 പേരിന്ന് ഈ ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിച്ചപ്പോൾ ദൈവവിളിയുടെ മഹത്വമോർത്ത് ജനം സന്തോഷഭരിതരായി.
നവ വൈദികരുടെ കൈ മുത്താൻ ജനം ക്യൂ നിന്നപ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

സഭയുടെ വൈദിക നിരയിൽ പൊട്ടി വിരിഞ്ഞ ഈ നവകുസുമങ്ങളെ ഓർത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം.

പുഴുക്കുത്തുകൾ ഉണ്ടാകാതെ കർത്താവിന്‍റെ നാമത്തിൽ ബഹുദൂരം മുന്നോട്ട് പോകാൻ ഇവർക്കായി നമുക്ക് പ്രാർഥിക്കാം!

✍ ജെയ്‌മോന്‍ കുമരകം