എന്‍റെ ആത്മനാഥന്‍ എന്‍റേതാണ്;ഞാന്‍ അവന്‍റെതും. അവന്‍ തന്‍റെ ആട്ടിന്‍ പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു. (ഉത്തമഗീതം 2:16)
ബൈബിളിലെ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഏതാണ് എന്ന് ചോദിക്കുമ്പോള്‍ സാധാരണ കൗമാരക്കരായ കുട്ടികള്‍ മറുപടി പറയും, അത് ഉത്തമ ഗീതമാണ്. കാരണം അതില്‍ പ്രണയം ഉണ്ട്. എന്നാല്‍ ഒരിക്കല്‍ വന്ദ്യ വയോധികായ ഒരു സന്യാസിനി പറഞ്ഞു. ഞാന്‍ ബൈബിളില്‍ ഏറ്റവും ഇഷ്ടപെടുന്ന ഭാഗം ഉത്തമ ഗീതമാണ്. ഒരു അല്പം അമ്പരപ്പോടെ ഞാന്‍ ചോദിച്ചു എന്ത് കൊണ്ടാണ് സിസ്റ്റര്‍ ഉത്തമ ഗീതം ഇഷ്ട്പെടുന്നത്. മനുഷ്യ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ശരീരത്തിന്‍റെ ആസ്കതികളെയും ഓര്‍മ്മപെടുത്തുന്ന ആ ബൈബിള്‍ ഭാഗം ഇഷ്ട്പെടുവാന്‍ എന്താണ് കാരണം?
സിസ്റ്റര്‍ മറുപടി പറഞ്ഞു. നിനക്ക് അറിയുമോ ഭൂമിയിലെ ഏറ്റവും വലിയ ബന്ധമാണ് പ്രണയ ബന്ധം. ഞാന്‍ നിന്നോട് ചേരണമെന്നും നീ എന്നിലേക്ക് അലിയണമെന്നും ആഗ്രഹിച്ച് രണ്ടു പേര്‍ ചേര്‍ന്ന് നില്‍ക്കുന്ന ബന്ധം. അത്തരത്തില്‍ ഉള്ള ഒരു പ്രാര്‍ത്ഥന ബൈബിളില്‍ ഉള്ളത് ഉത്തമ ഗീതം ആണ്. ദൈവത്തോട് ചേരുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കേണ്ടത് എങ്ങിനെയാണ് എന്ന് ബൈബിള്‍ നമ്മോടു പറയുന്ന ഭാഗം. ഞാന്‍ ഉത്തമ ഗീതം വായിക്കുമ്പോള്‍ എന്‍റെ ജഡത്തെ ഞാന്‍ ഓര്‍ക്കും. എന്നിലെ ജഡികതയെ ക്രിസ്തുവിനു സമര്‍പ്പിച്ചു കൊണ്ട് ഞാന്‍ പറയും. നാഥാ ഞാന്‍ നിന്‍റേതാണ്. ഈ ലോകത്തില്‍ ഒന്നും എന്നെ അശുദ്ധമാക്കാന്‍ അനുവദിക്കരുത്.
ഉറക്കമില്ലാത്ത രാത്രികളില്‍ ഞാന്‍ നാഥനെ വിളിച്ചു കരയും. എന്‍റെ ആത്മാവിന്‍റെ അസ്വസ്ഥതകളെ സമര്‍പ്പിച്ച് ഞാന്‍ പറയും. ഒരു നവ കാമുകന്‍ അവന്‍റെ കാമുകിയെ എങ്ങിനെ സ്പര്‍ശിക്കുന്നുവോ അങ്ങിനെ നീ എന്നെ സ്പര്‍ശിക്കണം. കാരണം ഉത്പത്തിയുടെ പുസ്തകത്തില്‍ പറയുന്നു. മനുഷ്യന്‍ മാതാപിതാക്കളെ വിട്ടു ജീവിത പങ്കാളിയോട് ചേരും. എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത്. നിത്യമായ രക്ഷയാണ്. നാഥാ ഞാന്‍ നിന്നോട് ചേരുവാന്‍ നീ എന്നെ അനുവദിക്കുക. പ്രണയം ദൈവികമായ ഒരു അനുഭൂതിയും പ്രാര്‍ത്ഥനയും ആകുമ്പോള്‍ ഉത്തമഗീതം ആത്മാവിന്‍റെ സംഗീതമായി മാറുന്നു.
ഫെബ്രുവരി മാസം പ്രണയത്തിന്‍റെയും പൂക്കളുടെയും മാസമാണ്. വിശുദ്ധ വാലന്‍ന്‍റൈന്‍ ബിഷപിന്‍റെ ഓര്‍മ്മ ആചരിക്കുവാന്‍ ഒരു തിരുനാള്‍ ദിനം അടുത്ത് വരുന്നു. നാം നമ്മുടെ പ്രിയപ്പെട്ട ജീവിത പങ്കാളിയെ ഓര്‍ക്കണം. വിശുദ്ധമായ ദാമ്പത്യത്തിനു ആശംസകള്‍ നേരണം. എന്നാല്‍ നാം ചിന്തിക്കണം. ഞാന്‍ ക്രിസ്തുവുമായി പ്രണയത്തില്‍ ആണോ? പ്രണയം തീവ്രമായ ഒരു അനുഭൂതി ആണ്. നാഥാ എനിക്ക് ഉള്ളത് എല്ലാം നീ എടുത്തു കൊള്ളുക. നീ എന്നെ നയിക്കും എന്ന് എനിക്ക് അറിയാം എന്ന് ഉത്തമഗീതത്തില്‍ പറയുമ്പോള്‍ ദൈവത്തോട് മനുഷ്യന്‍ എത്രമാത്രം പ്രണയ ആതുരനാകണം എന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നു.
തീവ്രമായ അനുരാഗം എല്ലാ പ്രതിബന്ധങ്ങളെയും തട്ടി മാറ്റും. നമ്മുക്ക് ക്രിസ്തുവിനോട് തീവ്ര അനുരാഗം ഉള്ളവരായി മാറാം.. നീ ക്രിസ്തുവിന്‍റെ നന്മയിലേക്ക് പങ്കു ചേരുക. അവന്‍റെ സ്നേഹത്തിലേക്കു നീ നടന്ന്‍ അടുക്കുമ്പോള്‍ ലോകം നിനക്ക് തൃണം ആകും. നിന്‍റെ ശരീരത്തെ നീ അവനു സമര്‍പ്പിക്കുക. ജഡമോഹങ്ങളിലൂടെ പാപം കടന്നു വരുന്നു. ഉത്തമഗീതം ഓര്‍മ്മപെടുതുന്നത്. ശരീരത്തെ ക്രിസ്തുവിനു വിശുദ്ധമായി സമര്‍പ്പിക്കണം എന്നാണ്.” ഞാനുറങ്ങി;പക്ഷെ എന്‍റെ ഹൃദയം ഉണര്‍ന്നിരുന്നു.അതാ,എന്‍റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. (ഉത്തമഗീതം 5:2)
പ്രാര്‍ത്ഥന
സ്നേഹ സ്വരൂപനായ കര്‍ത്താവെ, അങ്ങയുടെ കരങ്ങളിലേക്ക് ഞാന്‍ എന്‍റെ ശരീരത്തെയും ആത്മാവിനെയും സമര്‍പ്പിക്കുന്നു. നാഥാ എന്നില്‍ അങ്ങയോടുള്ള പ്രണയം ഉണ്ടായിരിക്കട്ടെ. ഈ ഭൂമിയിലെ മറ്റു എന്തിനേക്കാളും ഞാന്‍ അങ്ങയെ സ്നേഹിക്കുവാന്‍ നീ എനിക്ക് ഇടവരുത്തേണമേ. ശരീരത്തിന്‍റെ മോഹങ്ങളില്‍ വീണ്, നിന്നില്‍ നിന്ന് അകന്നു പോകുവാന്‍ എനിക്ക് ഇടയ്ക്കാരുതെ എന്ന് അങ്ങയോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ആമേന്‍
✍ Jomy Varghese
https://www.facebook.com/sephaniya84/posts/1372672376245652